ബുധനാഴ്‌ച, ജൂൺ 17, 2026
Saudi ArabiaTop Stories

സൗദിയിൽ ഗൾഫ് വനിത ഓടിച്ച കാറിനു തീ തീപ്പിടിച്ചതിൻ്റെ കാരണം ബന്ധപ്പെട്ടവർ വിശദീകരിച്ചു; വീഡിയോ കാണാം

അൽഖോബാറിലെ ഒരു കൊമേഴ്സ്യൽ കോംപ്ളക്സിനു സമീപം കാർ തീപ്പിടിച്ചതിൻ്റെ കാരണം ബന്ധപ്പെട്ടവർ വിശദീകരിച്ചു.

ഒരു ഗൾഫ് രാജ്യത്ത് നിന്നുള്ള രണ്ട് വനിതകളായിരുന്നു കാറിലുണ്ടായിരുന്നത്. കാർ റെൻ്റിനെടുത്തതായിരുന്നു.

ഒരാൾ അശ്രദ്ധമായി കാറോടിച്ച് കൊണ്ട് വിപരീത ദിശയിൽ വന്നപ്പോൾ തങ്ങളുടെ കാർ അയാളുടെ കാറിൽ ഇടിക്കാതിരിക്കാൻ കാറോടിച്ച വനിത ശ്രമിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാർ ട്രാഫിക് ലൈറ്റിലും സൈഡ് വാക്കിലും ഇടിക്കുകയും തുടർന്ന് പെട്രോൾ ടാങ്കിൻ്റെ ഭാഗത്ത് തീപ്പിടിത്തം ഉണ്ടാകുകയുമായിരുന്നു.

തീപ്പിടിത്തം ഉണ്ടായ ഉടൻ രണ്ട് സ്ത്രീകളും കാറിൽ നിന്ന് പുറത്തിറങ്ങുകയും അവരുടെ പാസ്പോർട്ട് അടങ്ങിയ ബാഗും സുരക്ഷിതമായി കാറിൽ നിന്ന് വെളിയിലെത്തിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൻ്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്