ബുധനാഴ്‌ച, ജൂൺ 10, 2026
Saudi ArabiaTop Stories

സൗദിയിൽ 96.23 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു

ജിദ്ദ: പുതുതായി 363 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,50,592 ആയി ഉയർന്നു.

അതേ സമയം 420 പേർ കൂടി സുഖം പ്രാപിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.23 ശതമാനം പേരും രോഗമുക്തരായി.

നിലവിൽ 7666 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 757 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5540 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്