സൗദിയിൽ ഇനി ട്രാക്കുകൾ മാٌറുമ്പോൾ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓട്ടോമാറ്റിക്ക് പിഴയിൽ നിന്ന് രക്ഷപ്പെടാം
ജിദ്ദ: രണ്ട് ദിവസം കൂടി കഴിഞ്ഞാൽ സൗദിയിലെ റോഡിലെ ട്രാക്കുകൾ അശ്രദ്ധമായി മാറുന്നതിനു ഓട്ടോമാറ്റിക് ആയി പിഴ ചുമത്താനിരിക്കേ ട്രാക്ക് മാറാൻ ഉദ്ദേശിക്കുന്ന ഡ്രൈവർമാർ പാലിക്കേണ്ട നാലു കാര്യങ്ങൾ മുറൂർ ഓർമ്മപ്പെടുത്തി.
ഒന്നാമതായി ട്രാക്ക് മാറാൻ ഉദ്ദേശിക്കുന്ന സമയം തനിക്കോ മറ്റു വാഹനങ്ങൾക്കോ അപകട സാധ്യതയില്ലെന്ന് ഉറപ്പ് വരുത്തുകയാണു ഡ്രൈവർ ചെയ്യേണ്ടത്.
മാറാൻ ഉദ്ദേശിക്കുന്ന ട്രാക്കിൽ ആ സമയം മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയാണു രണ്ടാമതായി ചെയ്യേണ്ടത്.
ട്രാക്ക് മാറാൻ ഉദ്ദേശിക്കുന്നതിൻ്റെ നിശ്ചിത സമയം മുംബ് തന്നെ സിഗ്നൽ നൽകിയിരിക്കണമെന്നതാണു ഡ്രൈവർ ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം.
ട്രാക്ക് മാറുന്നതിനു അനുമതി നിഷേധിച്ച് കൊണ്ടുള്ള അടയാളങ്ങൾ (മഞ്ഞ വര പോലുള്ളവ) റോഡിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുകയാണു നാലാമത്തെ കാര്യം.
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലാണു ട്രാക്ക് നിയമം ലംഘിക്കുന്നവർക്ക് ഓട്ടോമാറ്റിക്കായി പിഴ ചുമത്തൽ ആരംഭിക്കുക.
ട്രാക്ക് നിയമം ലംഘിക്കുന്നവർക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെയായിരിക്കും പിഴ ചുമത്തുകയെന്ന് മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa