ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesWorld

സുപ്രധാന വഴിത്തിരിവ്; ഫൈസറിൻ്റെ കൊറോണ വാക്സിൻ 90 ശതമാനവും ഫലപ്രദമെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്: അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 90 ശതമാനവും ഫലപ്രദമെന്ന് വിലയിരുത്തൽ.

ഇന്ന് മനുഷ്യനും ശാസ്ത്രത്തിനും മഹത്തായൊരു ദിനമാണെന്നാണു ഫൈസർ ചെയർമാൻ ആൽബർട്ട് ബോർല പ്രഖ്യാപിച്ചത്.

ലോകത്തെ വരിഞ്ഞ് മുറുക്കിയ കൊറോണയെ തുരത്തുന്ന ദൗത്യത്തിൽ പുതിയ വാക്സിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള നിരീക്ഷണം വലിയ മാറ്റത്തിനാണു വഴി തെളിയിക്കാൻ പോകുന്നത്.

ഈ മാസാവസാനത്തോടെ പൂർണ്ണ പരീക്ഷണം പൂർത്തിയാകുന്നതോടെ വാക്സിൻ വിപണിയിലെത്തുമെന്നാണു സൂചന.

2021 ൽ 1.3 ബില്ല്യൺ വാക്സിൻ ഉത്പാദിപ്പിക്കാനാകുമെന്നാണു ഫൈസർ കംബനി പ്രതീക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്