തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ ജോലിക്കാരെ കൊള്ളയടിച്ച വിദേശികൾ പിടിയിൽ

റിയാദ്: അപ്ളിക്കേഷൻ ഉപയോഗിച്ച് ട്രാൻസ്പോർട്ട് ആൻ്റ് ഡെലിവറി സർവീസ് നടത്തുന്ന ജോലിക്കാരെ ഭീഷണീപ്പെടുത്തി കൊള്ളയടിച്ച 6 വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് ഛാഡ് പൗരന്മാരും ഒരു ബുർകിന ഫാസോ പൗരനുമാണു പിടിയിലായത്. 20 വയസ്സിനു മുകളിലാണ് പ്രതികളുടെ പ്രായം.

ജോലിക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും കയ്യിലുള്ള മറ്റു വസ്തുക്കളും കവരുകയായിരുന്നു ഇവർ ചെയ്തത്.

പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറാനായി ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് റിയാദ് പോലീസ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്