കാണാതായ സൗദി പൗരനെ ആഴമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ജിദ്ദ: മക്ക പ്രവിശ്യയിലെ അൽ മവിയ ഗവർണ്ണറേറ്റിൽ കാണാതായ സൗദി പൗരനെ ഒരു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
അൽ മവിയ ഗവർണ്ണറേറ്റിലെ താമസക്കാരനായ അൻപ്തുകാരനായ മഹ്മാസ് അൽ ഉതൈബിയെയായിരുന്നു കാണാതായത്.
ആഴമുള്ളതും ഒറ്റപ്പെട്ടതുമായ ഒരു കിണറ്റിൽ വീണു മരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് സെർച്ച് ആൻ്റ് റെസ്ക്യു ടീം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
