സൗദിയിൽ 96.37 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: പുതുതായി 362 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,53,918 ആയി.
അതേ സമയം 436 പേർ കൂടി സുഖം പ്രാപിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.37 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്.
നിലവിൽ 7122 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 816 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ മരണങ്ങൾ 5692 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
