സൗദിയിൽ 96.45 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: പുതുതായി 319 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,54,527 ആയി.
അതേ സമയം 441 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.45 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 6842 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 796 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5729 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
