കാറിൽ പെട്രോളടിച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ട സൗദി പൗരൻ പിടിയിൽ (വീഡിയോ കാണാം)
അബഹ: കാറിൽ പെട്രോളടിച്ച ശേഷം പണം നൽകാതെ കാർ അതിവേഗത്തിൽ ഓടിച്ച് പോയ സൗദി പൗരനെ അബഹ പോലീസ് അറസ്റ്റ് ചെയ്തു.
കാറിൽ പെട്രോളടിച്ച ശേഷം തൊഴിലാളിയെ ഭീഷണിപ്പെടുത്തിയാണു ഇയാൾ പണം നൽകാതെ കാറുമായി രക്ഷപ്പെട്ടത്.
പെട്രോളടിക്കുന്ന പംബ് നോസ്ൽ കാറിൻ്റെ പെട്രോൾ ടാങ്കിൽ നിന്ന് എടുക്കുന്നതിൻ്റെ മുംബ് തന്നെ ഇയാൾ കാർ അതി വേഗതയിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
സിസിടിവിയിൽ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് പംബുടമ സുരക്ഷാ വിഭാഗത്തിനു പരാതി നൽകുകയായിർന്നു.
അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറും. പ്രതി പണം നൽകാതെ രക്ഷപ്പെടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
