സൗദി ശക്തമായ തണുപ്പിലേക്ക്
സൗദിയുടെ വിവിധ പ്രവിശ്യകളിൽ തണുപ്പ് ശക്തമാകാൻ പോകുന്നതായി രാജ്യത്തെ കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു.
പതിനഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ രാജ്യം ശൈത്യ കാലത്തിൻ്റെ തുടക്കത്തിലേക്ക് കടക്കുമെന്ന് പ്രമുഖ നിരീക്ഷകൻ ഡോ: ഖാലിദ് അസആഖ് പറഞ്ഞു.
അതേ സമയം ഒരു മാസം കൂടി കഴിഞ്ഞാൽ അതി ശക്തമായ തണുപ്പിലേക്ക് രാജ്യം കടക്കുമെന്നും ഡോ: ഖാലിദ് അസആഖ് പ്രസ്താവിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ തണുപ്പ് ശക്തമാകുമെന്നും തണുപ്പിനുള്ള വസ്ത്രങ്ങൾ എല്ലാവരും കരുതണമെന്നും കാലാവസ്ഥാ നിരീക്ഷകനായ ഹസർ കറാനിയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa