ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്നും കൊറോണ ബാധിതരേക്കാൾ ഇരട്ടിയിലധികം രോഗമുക്തർ

ജിദ്ദ: സൗദിയിൽ പുതുതായി 224 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 489 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.65 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 6107 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 785 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5780 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്