സൗദിയിലുള്ള എല്ലാവർക്കും കൊറോണ വാക്സിൻ സൗജന്യമായി നൽകും
റിയാദ്: കൊറോണ വാക്സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അൽ അസീരി അറിയിച്ചു.
സൗദിയിലുള്ളവരിൽ 70 ശതമാനം പേർക്കും അടുത്ത വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമാക്കാനാണു മന്ത്രാലയം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വാക്സിൻ വിപണിയിൽ ലഭ്യമാകുന്നതോടെ വാക്സിൻ കരസ്ഥമാക്കുന്ന ആദ്യ രാജ്യങ്ങളിൽ സൗദി അറേബ്യ ഉണ്ടാകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
നല്ല ഫലപ്രാപ്തി ഉറപ്പ് തരുന്ന വാക്സിനുകൾ ഇതിനകം വിവിധ കംബനികൾ കണ്ടെത്തുകയും വിപണിയിൽ ലഭ്യമാക്കാനായി ഒരുങ്ങുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa