സാഹിർ ക്യാമറ തകർത്ത് പാർട്‌സുകൾ വിറ്റ സൗദി പൗരനും വാങ്ങിയ ഇന്ത്യക്കാരനും ബംഗ്ളാദേശിയും അറസ്റ്റിൽ
അൽ അഹ്‌സ: സൗദിയിലെ അൽ അഹ്സയിൽ നിരവധി സാഹിർ ക്യാമറകൾ തകർത്ത സൗദി പൗരനെ ഈസ്റ്റേൺ റീജ്യൺ പോലീസ് അറസ്റ്റ് ചെയ്തു.
ക്യാമറകൾ തകർത്തതിനു പുറമെ അതിൻ്റെ പാർട്സുകൾ ഇയാൾ ഒരു ഇന്ത്യക്കാരനും ബംഗ്ളാദേശിക്കും വിൽക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന ഇന്ത്യക്കാരനും ബംഗ്ളാദേശിയുമാണു സൗദി പൗരൻ വിറ്റ പാർട്സുകൾ വാങ്ങിയത്.
മൂന്ന് പേരെയും അറസ്റ്റ് ചെയ്ത ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
