ഞായറാഴ്‌ച, ജൂലൈ 26, 2026
Top StoriesWorld

വ്യോമപ്രതിരോധ മിസൈൽ ശേഖരം കുറയുമെന്ന ആശങ്ക; ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടതായി റിപ്പോർട്ട്

ഇറാനെതിരായ അക്രമണങ്ങൾ നിർത്തി വെക്കാൻ ട്രംപ് യുഎസ് സൈന്യത്തിന് ഉത്തരവ് നൽകിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‎‎13 ദിവസത്തെ തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ മാറ്റിവയ്ക്കാൻ യുഎസ് പ്രസിഡന്റ് തീരുമാനിച്ചതായി ന്യൂയോർക്ക് ടൈംസും ആക്സിയോസും റിപ്പോർട്ട് ചെയ്യുന്നു.

‎യുദ്ധം ശക്തമാക്കുന്നത് “പെന്റഗണിന്റെ മിഡിൽ ഈസ്റ്റിലെ പാട്രിയറ്റ് ആന്റി-മിസൈൽ ഇന്റർസെപ്റ്ററുകളുടെയും മറ്റ് വ്യോമ പ്രതിരോധ യുദ്ധോപകരണങ്ങളുടെയും  ശേഖരം അപകടകരമായി ഇല്ലാതാക്കും” എന്ന ആശങ്കയ്ക്കിടയിലാണ് പ്രസിഡന്റിന്റെ തീരുമാനം വന്നതെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് പറഞ്ഞു.

‎വെള്ളിയാഴ്ച ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കളും മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്