ഇത് സത്യസന്ധതക്കുള്ള സമ്മാനം; തന്റെ കാണാതായ പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച തൊഴിലാളിക്ക് ബാഗിലുള്ള മുഴുവൻ തുകയും സൗദി പൗരൻ സമ്മാനമായി നൽകുന്ന വീഡിയോ വൈറലാകുന്നു
റിയാദ്: തന്റെ കാണാതായ പണമടങ്ങിയ ബാഗ് തിരികെ നല്കിയ തൊഴിലാളിക്ക് ബാഗിലെ മുഴുവൻ തുകയും സൗദി പൗരൻ സമ്മാനമായി നൽകുന്ന വീഡിയോ വൈറലാകുന്നു.
ഒരു കാർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണു പണമടങ്ങിയ ബാഗ് ലഭിച്ചത്. അയാൾ അ വിവരം തന്റെ നമ്പർ അടക്കം കൊടുത്ത് കഴിയുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് ബാഗ് തിരികെ വാങ്ങാനെത്തിയ സൗദി പൗരൻ ബാഗിലുണ്ടായിരുന്ന മുഴുവൻ തുകയും ജീവനക്കാരനു അദ്ദേഹത്തിന്റെ സത്യ സന്ധതക്ക് പ്രതിഫലമായി നൽകുകയായിരുന്നു.
6500 റിയാലാണു ബാഗിൽ ഉണ്ടായിരുന്നത്. പണം തൊഴിലാളിക്ക് സമ്മാനിക്കുന്ന വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
