സൗദി പൗരനെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി വെടി വെച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി
അൽബാഹ: സൗദി പൗരൻ ഫൈസൽ ബിൻ മുഹമ്മദ് ഗാമിദിയെ കൊലപ്പെടുത്തിയ താമിർ ബിൻ അബ്ദുല്ല ഗാമിദിയുടെ വധ ശിക്ഷ ഇന്ന് പുലർച്ചെ അൽബാഹയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഫൈസൽ ഗാമിദിയെ എത്തിച്ച് വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി ചെയ്തത്.
കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ച പ്രതി കൊല്ലപ്പെട്ടയാളുടെ എ ടി എം കാർഡ് മോഷ്ടിക്കുകയും ധാരാളം പണം അപഹരിക്കുകയും ചെയ്തു.
അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
