ബാങ്ക് ഉപയോക്താക്കളുടെ പണം മോഷ്ടിക്കുന്നതിൽ വിദഗ്ദനായ സ്വദേശി പൗരൻ റിയാദിൽ പിടിയിൽ
റിയാദ്: ബാങ്ക് ഉപയോക്താക്കളുടെ പണം മോഷ്ടിക്കുന്നതിൽ വിദഗ്ധനായ മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്വദേശി പൗരൻ റിയാദ് പോലീസിന്റെ പിടിയിലായി.
വാഹനങ്ങൾ മോഷ്ടിക്കുകയും അവ ഉപയോഗിച്ച് ബാങ്ക് ഉപയോക്താക്കളെ പിന്തുടർന്ന് അവരുടെ പണം മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
ഹയ്യുശിഫായിൽ പ്രതി രണ്ട് മോഷണങ്ങൾ നടത്തിയതിൻ്റെ വ്യക്തമായ തെളിവ് അന്വേഷക സംഘത്തിനു ലഭിച്ചിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
