തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാനിലെ ഒരു ഹോസ്പിറ്റലിനു സമീപം ഹൂത്തി മിസൈൽ പതിച്ചു

ജിസാനിലെ അൽ ഹറഥ് ഗവർണ്ണറേറ്റിനു നേരെ ഇന്ന് ഹുത്തികൾ മൂന്ന് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്.

ഒരു മിസൈൽ അൽ ഹറഥ് ജനറൽ ഹോസ്പിറ്റലിനു 197 മീറ്റർ അകലെ ഒഴിഞ്ഞ സ്ഥലത്താണു പതിച്ചതെന്ന് മേഖലാ സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു.

മറ്റു രണ്ട് മിസൈലുകളും ആളില്ലാത്ത സ്ഥലങ്ങളിലാണു പതിച്ചത്. മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം ജിസാനിലെ ഒരു അതിർത്തി ഗ്രാമത്തിലും ഹൂത്തികളുടെ മിസൈൽ പതിച്ചത് വാർത്തയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്