അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനേഷനായി നിശ്ചയപ്പെടുത്തിയ കേന്ദ്രത്തിൽ നിന്നാണു രാജകുമാരൻ വാക്സിൻ സ്വീകരിച്ചത്.
സൗദിയിൽ പുതുതായി 162 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 156 പേർ സുഖം പ്രാപിച്ചു. നിലവിൽ 3010 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 6122 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
