പ്രവാസി തെരഞ്ഞെടുപ്പ് വിജയാഘോഷം
ദമ്മാം: പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജിയണൽ കമ്മിറ്റി അംഗങ്ങൾ വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെ വിജയം ആഘോഷിച്ചു. വിജയിച്ചയിടങ്ങളെല്ലാം മികച്ച മാതൃകാ വാർഡുകളാക്കി മാറ്റാൻ കഴിവുള്ള പ്രതിനിധികൾ ആണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ സിപിഎം ന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നീക്കങ്ങൾ തിരിച്ചറിയണം. ഇത് കേരളത്തിന് ആശ്വാസ്യമല്ല. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ വെൽഫെയർ പാർട്ടി നേടിയ വിജയം ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം ആണെന്ന് പരിപാടിയിൽ സംസാരിച്ച ജമാൽ ആലുവ പറഞ്ഞു.
ബിജു പൂതക്കുളം, റഊഫ് ചാവക്കാട് എന്നിവർ സംസാരിച്ചു. ജംഷാദ് കണ്ണൂർ, തൻസീം, അബ്ദുറഹീം, ഡോ സഗീർ എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
