സൗദി പോലീസെന്ന വ്യാജേന പാർപ്പിട മേഖലയിലേക്ക് പ്രവേശിച്ച രണ്ട് ഈജിപ്തുകാർ പിടിയിൽ
റിയാദ് : പോലീസെന്ന വ്യാജേന പാർപ്പിട മേഖലയിൽ പ്രവേശിച്ച രണ്ട് ഈജിപ്തുകാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിൽ നിന്ന് പിസ്റ്റളും വയർലെസ്സ് ഉപകരണവും ഹഷീഷും കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
