രണ്ട് സഹോദരന്മാരെ വെടി വെച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി
അൽജൗഫ് : ഖുറയാതിൽ രണ്ട് സഹോദരന്മാരെ വെടി വെച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അലി ബിൻ ഹുസൈൻ എന്ന സൗദി പൗരനെയാണു നാഫിഉ, നവാഫ് എന്നീ സൗദി സഹോദരന്മാരെ വെടി വെച്ച് കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയരാക്കിയത്.
പ്രതിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കപ്പെടുകയും കോടതി വധ ശിക്ഷ വിധിച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
