തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മഴവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയ യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ഹായിൽ: ശുഐബ് മദറിൽ കഴിഞ്ഞ ദിവസം ശക്ത്മായ മഴവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണു ഹായിലിൻ്റെ തെക്ക് ഭാഗത്തുള്ള ശുഐബ് മദറിൽ കാൽ നടയായി പോകുന്നതിനിടെ വെള്ളപ്പാച്ചിലിൽ പെട്ട് യുവാവ് ഒലിച്ച് പോയ വിവരം അധികൃതർക്ക് ലഭിക്കുന്നത്.

ഞായറാഴ്ച വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമെല്ലാം ഉണ്ടാകുമെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും മൂന്ന് ദിവസം മുംബ് സൗദി കാലാവസ്ഥാ വിഭാഗം എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്