തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഏഴ് മാസം മുംബ് മരിച്ച ഉഗാണ്ടൻ വീട്ടു ജോലിക്കാരിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകാൻ പണമില്ലാത്തതിനാൽ ഇപ്പോഴും മോർച്ചറിയിൽ

ഫുജൈറ: ഏഴ് മാസങ്ങൾക്ക് മുംബ് മരിച്ച ഉഗാണ്ടൻ വീട്ടു ജോലിക്കാരി മൈമുന നസാലിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകാൻ പണമില്ലാത്തയിനാൽ ഇപ്പോഴും ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മൃതദേഹം കൊണ്ട് പോകാൻ മരിച്ച മൈമൂനയുടെ പാവപെട്ട കുടുംബത്തിൻ്റെ കയ്യിൽ പണമില്ലാത്തതാണു കാരണം. കുടുംബം ഇപ്പോൾ സ്വദേശികളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോസ്പിറ്റൽ ബിൽ അടക്കം മൃതദേഹം ഉഗാണ്ടയിൽ എത്തിക്കുന്നതിനു 10,000 ദിർഹമാണു ആവശ്യം വന്നിട്ടുള്ളത്. നിലവിൽ 3000 ദിർഹം മാത്രമാണു മൈമൂനയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായത്.

യു എ ഇ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചതിനാൽ ഉടൻ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്