സൗദിയിൽ കൊറോണ മരണ നിരക്ക് കുത്തനെ കുറയുന്നതിനിടയിൽ രോഗബാധിതർ വർദ്ധിക്കുന്നു
ജിദ്ദ: സൗദിയിൽ കൊറോണ മരണ നിരക്ക് കുത്തനെ കുറയുന്നതിനിടയിലും പുതിയ രോഗികളുടെ എണ്ണത്തിൽ സമീപ ദിനങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2000 ത്തിനു താഴെ എത്തിയിരുന്ന അവസ്ഥയിൽ നിന്ന് മാറി വീണ്ടും രണ്ടായിരം കവിഞ്ഞ് നിലവിൽ 2048 ലേക്ക് ഉയർന്നിരിക്കുകയാണ്.
പുതുതായി 238 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 173 പേരാണ് സുഖം പ്രാപിച്ചത്.
അതേ സമയം പുതിയ കൊറോണ മരണ നിരക്കിലെ കുറവ് വലിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കൊറോണ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
