തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ രഹസ്യാന്വേഷണ വിഭാഗം മദ്യ നിർമ്മാണ ഫാക്ടറി കണ്ടെത്തി:വനിതയടക്കം പിടിയിൽ; വീഡിയോ കാണാം

റിയാദ്: സൗദി രഹസ്യാനേഷണ വിഭാഗം നടത്തിയ പരിശോധനയിൽ ദാറു ബൈളാഉ ഡിസ്റ്റ്രിക്കിലെ ഒരു താമസ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മദ്യ നിർമ്മാണ ഫാക്ടറി കണ്ടെത്തി.

മദ്യം നിറച്ച വീപ്പകളും മദ്യക്കുപ്പികളുമെല്ലാം ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.

രണ്ട് യമനികളും ഒരു വനിതയടക്കം മൂന്ന് എത്യോപ്യൻ വംശജരും സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്.

പ്രതികളിൽ നിന്ന് വ്യാജ ഇഖാമയും കണ്ടെത്തി. പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്