സൗദിയിലേക്ക് യു എ ഇ വഴി മടങ്ങാനായി ഒരുങ്ങിയവർക്ക് മുൻപിൽ ഇനി മണിക്കൂറുകൾ മാത്രം ബാക്കി
ജിദ്ദ: ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ബുധനാഴ്ച രാത്രി 9 മണി മുതൽ നിലവിൽ വരാനിരിക്കേ സൗദിയിലേക്ക് മടങ്ങാൻ ദുബൈയിലെത്തി 14 ദിവസം കഴിഞ്ഞ് പി സി ആർ ടെസ്റ്റ് കൈവശമുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
ബുധനാഴ്ച രാത്രി 9 മണി വരെ നിയമം പ്രാബല്യത്തിൽ വരാൻ സമയം ഉള്ളതിനാൽ അതിനു മുമ്പ് സൗദിയിലേക്ക് പ്രവേശിക്കാൻ സാധ്യമാകുന്ന വഴികൾ തേടുകയായിരിക്കും നല്ലത്.
വിമാന മാർഗം സാധ്യമല്ലെങ്കിൽ ബസ് മാർഗവും മറ്റും രാത്രി 9 മണിക്ക് മുൻപ് അതിർത്തി കടക്കാനുള്ള വഴികൾ തേടുന്നതായിരിക്കും ഈ സാഹചര്യത്തിൽ ഉചിതം.
അതേ സമയം 14 ദിവസം യു എ ഇയിൽ.പൂർത്തിയാക്കാത്തവർക്ക് സൗദി അധികൃതർ വിലക്ക് നീക്കുന്നത് വരെ കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ. താത്ക്കാലിക വിലക്കാണെന്നതിനാൽ വിലക്ക് കൂടുതൽ നീളാൻ സാധ്യതയില്ലെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ, യു എ ഇ, പാകിസ്ഥാൻ, അർജന്റീന, ജർമ്മനി, യു എസ്, ഇന്തോനേഷ്യ, ഇറ്റലി, ബ്രസീൽ, പോർച്ചുഗൽ,യു കെ, തുർക്കി, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലന്റ്, ലെബനാൻ, ജപ്പാൻ , അയർലന്റ് എന്നീ 20 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണു കൊറോണ മുൻ കരുതലിന്റെ ഭാഗമായി താത്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
