തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പരിശോധന ശക്തമാക്കി

റിയാദ് : കൊറോണ പ്രതിരോധ നടപടികൾ ലംഘിക്കുന്നത് പിടി കൂടുന്നതിനുള്ള പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി.

ഇന്നലെ രാത്രി മുതൽ പുതിയ നിയമങ്ങൾ നിലവിൽ വന്നതിനെത്തുടർന്നാണു പരിശോധനകൾ കൂടുതൽ ശക്തമായത്.

സൗദിയിലെ പുതിയ കോറോണ ബാധിതരുടെ എണ്ണം ഇന്നും 300 നു മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

327 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 257 പേരാണ് സുഖം പ്രാപിച്ചത്. 2228 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണമാണ് റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്