സൗദിയിൽ വീണ്ടും തണുപ്പ് തരംഗം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയുടെ വടക്ക് ഭാഗത്ത് ബുധനാഴ്ച മുതൽ തണുപ്പ് തരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഹസൻ കറാനി അറിയിച്ചു.
ഐസ് വീഴ്ചക്കൊപ്പം ദീർഘ ദൃഷ്ടിക്ക് തടസ്സം വരുത്തുന്ന രീതിയിൽ മൂടൽ മഞ്ഞും വെളളം ഐസാകുന്ന സ്ഥിതിയും അനുഭവപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേ സമയം സൗദിയുടെ ചില പ്രവിശ്യകളിൽ ബുധനാഴ്ച കാറ്റും മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
