ഐസ് മഴയിൽ കുളിച്ച് ഒട്ടകങ്ങൾ; സൗദിയിൽ നിന്നുള്ള അപൂർവ്വ വീഡിയോ വൈറലാകുന്നു
സൗദിയിലെ തബൂക്ക് പ്രവിശ്യയിലുണ്ടായ ഐസ് വീഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഐസ് വീഴ്ച തബൂക്കിലെ പർവ്വത മേഖലകളിൽ അതി ശക്തമായിത്തന്നെ അനുഭവപ്പെട്ടതായി വീഡിയോകളിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ബുധനാഴ്ച മുതൽ വടക്കൻ സൗദിയിൽ തണുപ്പും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ ഓർമ്മപ്പെടുത്തിയിരുന്നു.
ഒട്ടകങ്ങൾക്ക് മേൽ ഐസ് വീഴുന്നതിന്റെ അപൂർവ്വമായ ദൃശ്യങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. വീഡിയോ കാണാം:
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
