തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഐസ് മനുഷ്യനെ നിർമ്മിച്ച് മാസ്ക് ധരിപ്പിച്ച് സൗദികൾ

സൗദിയിലെ തബൂക്കിൽ ഐസ് വീഴ്ച ശക്തമായതോടെ പ്രസ്തുത സാഹചര്യം തങ്ങളുടെ ക്രിയേറ്റിവിറ്റി തെളിയിക്കാനുള്ള അവസരമാക്കിയിരിക്കുകയാണു നിരവധി സൗദികൾ.

ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ഐസ് കൊണ്ട് മനുഷ്യ രൂപം ഉണ്ടാക്കി കണ്ണടയും മാസ്ക്കും ധരിപ്പിച്ച ചിത്രമാണ്.

ഒരു കാറിന്റെ ബോണറ്റിനു മുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ഐസ് രൂപം ഫോട്ടോഗ്രാഫർ ഖാലിദ് അൽ മൂഫ് ളിയാ ണ് പകർത്തിയിട്ടുള്ളത്.

സമീപ ദിനങ്ങളിൽ സൗദിയിലെ വടക്ക് ഭാഗങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്