സൗദിയിൽ വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനവും മഴയും അനുഭവപ്പെടുമെന്നാണു മുന്നറിയിപ്പ്.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഇന്നും കഴിഞ്ഞ ദിവസവും മഴയും വടക്കൻ മേഖലയിൽ ഐസ് വീഴ്ചയും അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
