തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും ഇന്ന് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു

റിയാദ്: സൗദിയിലെ 13 പ്രവിശ്യകളിലും ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.

356 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 308 പേരാണ് രോഗമുക്തരായത്. 5 പേര്‍ കൊറോണ മൂലം മരിച്ചു .2574 പേർ ചികിത്സയിലുണ്ട്.

നിലവിൽ ഫൈസർ, ആസ്ട്രാസെനക്ക എന്നീ വാക്സിനുകളാണു സൗദിയിൽ നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ 18 ദിവസങ്ങൾക്കുള്ളിൽ 153 പള്ളികൾ സൗദിയിൽ കൊറോണ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അടച്ച് പൂട്ടിയെങ്കിലും അതിൽ 135 പള്ളികൾ വീണ്ടും തുറന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്