തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTechnology

സൗദി ദമ്പതികളെ വെടി വെച്ച് കൊലപ്പെടുത്തിയയാളെ വധശിക്ഷക്ക് വിധേയനാക്കി

റിയാദ്: സൗദി ദമ്പതികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സ്വദേശി പൗരനെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കി.

മുർഷിദ് ബിൻ ഉമർ ഹാദി എന്ന സൗദി പൗരനെയും അദ്ദേഹത്തിന്റെ ഭാര്യ വജ്ദാനെയും വെടി വെച്ച് കൊലപ്പെടുത്തിയതിനാണു മുഹമ്മദ്‌ ജാബിർ ഷഹ്രാനിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം മൂത്ത് കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.

പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാനുള്ള കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതോടെ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ആവശ്യപ്പെടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്