തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ അഞ്ച് ഐ എസ് ഭീകരർക്ക് വധശിക്ഷ

റിയാദ്: 45 പ്രതികളടങ്ങുന്ന സംഘത്തിൽപ്പെട്ട 5 ഐ എസ് ഭീകരർക്ക് സ്പെഷ്യൽ ക്രിമിനൽ കോർട്ട് വധശിക്ഷ വിധിച്ചു.

രാജ്യത്തെ വ്യത്യസ്ത സന്ദർഭങ്ങളിലായി നടന്ന വിവിധ ഭീകര പ്രവർത്തനങ്ങളിൽ പ്രതികൾ ഭാഗമായതിനെത്തുടർന്നാണു വിധി.

ദമാദ്മിയിൽ ബിഗേഡിയർ കിതാബ് അൽ ഹമാദിയെ വധിച്ച കേസ് പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളിൽ പ്രമാദമാണ്.

വിവിധ പള്ളികളിൽ നടന്ന ബോംബ് സ്ഫോടനങ്ങൾ , സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന സംഘട്ടനങ്ങൾ തുടങ്ങി മറ്റു ഭീകരപ്രവർത്തനങ്ങളിലും പ്രതികൾ ഭാഗമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്