തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ സ്റ്റാർട്ടിംഗിലിട്ടിരുന്ന കാർ ഉള്ളിൽ സ്ത്രീ ഇരിക്കവേ മോഷ്ടിച്ചു; വീഡിയോ കാണാം

റിയാദ്: സ്റ്റർട്ടിംഗിലിട്ടിരുന്ന കാറിനുള്ളിൽ ഒരു സ്ത്രീ ഇരിക്കവേ കള്ളൻ കാർ മോഷ്ടിച്ച് കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു.

കാറിന്റെ ഉടമസ്ഥൻ ആ സമയം സമീപത്ത് ഉണ്ടായിരുന്നില്ല. സ്ത്രീ കാറിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്നു.

മോഷ്ടാവ് കാറിനെ ചുറ്റിപ്പറ്റി നിന്ന് പെട്ടെന്ന് കാറിനകത്തേക്ക് കയറുകയും കാറുമെടുത്ത് മുന്നോട്ട് പോകുകയും ചെയ്യുകയായിരുന്നു.അതേ സമയം കാറുമായി സ്ഥലം വിടും മുമ്പ് സ്ത്രീക്ക് കാറിൽ നിന്ന് ഇറങ്ങാൻ മോഷ്ടാവ് അവസരം കൊടുക്കുകയും ചെയ്തു.

കാറിൽ നിന്നിറങ്ങിയ സ്ത്രീ ഉടൻ സമീപത്തുള്ള കെട്ടിടത്തിലേക്ക് ഓടുന്ന രംഗം വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്