തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

സ്വർണ്ണവും പണവുമെല്ലാം നൽകി മലയാളി നഴ്സിനു സൗദികളുടെ അപ്രതീക്ഷിത ആദരം; സ്നേഹത്തിൽ വിതുമ്പി നഴ്സ്: വീഡിയോ കാണാം

ത്വാഇഫ്: കഴിഞ്ഞ 19 വർഷങ്ങളായി തങ്ങളുടെ നാട്ടിലെ ഹെൽത്ത് സെന്ററിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന മലയാളി നഴ്സിനെ നാട്ടുകാരും ഹെൽത്ത് സെന്റർ ജീവനക്കാരും അപ്രതീക്ഷിതമായി ആദരിച്ചത് ശ്രദ്ധേയമായി.

ജെസി മൈക്കിൾ എന്ന മലയാളി നഴ്സാണു കഴിഞ്ഞ 19 വർഷമായി ത്വാഇഫിലെ അശീറ ഹെൽത്ത് സെന്ററിൽ എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റി കർമ്മ നിരതയായിട്ടുള്ളത്.

സ്വർണ്ണവും പണവും ഷീൽഡുമെല്ലാം നൽകി നാട്ടുകാരും ഹെൽത്ത് സെന്റർ  ജീവനക്കാരും ജെസ്സിയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു.

തനിക്ക് നല്കിയ സ്നെഹത്തിനു ജെസ്സി
വിതുമ്പലോടെ നന്ദി അറിയിച്ചു. വീഡിയോ കാണാം.

https://youtube.com/shorts/R-0NPapGCFk?feature=share

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്