സൗദിയിലെ നിയോമിൽ വായുവിൽ നിന്ന് വെളളം സൃഷ്ടിക്കുന്ന വീഡിയോ വൈറലാകുന്നു
നിയോം: നിയോമിൽ വായുവിൽ നിന്ന് വെള്ളം സൃഷ്ടിക്കുന്ന ഒരു വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.
മാജിദ് അൽ ഫുത്തൈം കമ്പനി സിഇഒ അഹമ്മദ് ജലാൽ ഇസ്മായിലായിരുന്നു നിയോം നഗരത്തിൽ വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചത്.
“നിങ്ങളുടെ വായു നിങ്ങളുടെ വെള്ളമാണ്” എന്ന് എഴുതിയ ഒരു ഉപകരണം ഉപയോഗിച്ച് അദ്ദേഹം വായുവിൽ നിന്ന് കുടിവെള്ളം സൃഷ്ടിക്കുന്നതാണു വീഡിയോയിൽ ഉള്ളത്.
ഈ നൂതന സാങ്കേതികവിദ്യ ഉടൻ തന്നെ മാജിദ് അൽ ഫുത്തൈം ടവറിൽ ലഭ്യമാകുമെന്ന് അഹ്മദ് ജലാൽ ഇസ്മായിൽ അറിയിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
