ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മക്കയിൽ ഹറമൈൻ എക്സ്പ്രസ് ട്രയിനിടിച്ച് ഒരാൾ മരിച്ചു

മക്ക: ഹറമൈൻ എക്സ്പ്രസ് ട്രെയിനിടിച്ച് ഒരാൾ മരിച്ചതായി ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കമ്പനി അറിയിച്ചു.

ശനിയാഴ്ച രാവിലെ 09.05 നു മക്ക സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ അകലെ  വെച്ചായിരുന്നു അപകടം സംഭവിച്ചത്.

മരിച്ച വ്യക്തി റെയിൽ ട്രാക്കിൽ നിന്നതായിരുന്നു അപകടത്തിനു കാരണമായത്.

റെയിൽ ട്രാക്കുകളെ സമീപിക്കുന്നതിനെത്തൊട്ട് എല്ലാവരും സൂക്ഷിക്കണമെന്ന് ഹറമൈൻ റെയിൽവേ കമ്പനി ഓർമ്മിപ്പിച്ചു.

അപകടത്തെത്തുടർന്ന് ചില ട്രെയിൻ സർവീസുകൾ  വൈകിയതിൽ റെയിൽ വേ കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്