ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി പൗരന്റെ വീട്ടിൽ അതിക്രമിച്ച് കയറി 80 ലക്ഷം റിയാൽ കവർന്ന മോഷ്ടാക്കൾ പിടിയിൽ; വീഡിയോ കാണാം

റിയാദ്: സൗദി പൗരന്റെ വീട്ടിൽ അതിക്രമിച്ച് കയറി 80 ലക്ഷം റിയാലുമായി കടന്ന പ്രതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടു ജോലിക്കാരനെ അക്രമിച്ചതിനു ശേഷമായിരുന്നു പ്രതികൾ പണം കൈക്കലാക്കിയത്.

വീടിനകത്ത് നിന്നും പണം അടങ്ങിയ ബാഗുകൾ പുറത്തേക്ക് കൊണ്ട് വരുന്നതും അവ പുറത്ത് നിർത്തിയിട്ട കാറിൽ കയറ്റുന്നതും സിസിടിവി കാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

40 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സൗദി പൗരന്മാരായിരുന്നു പണം കവർന്നത്.

ഇവരിൽ നിന്ന് മുഴുവൻ തുകയും വീണ്ടെടുത്തിട്ടുണ്ട്. പ്രതികൾ തോക്കും മയക്ക് മരുന്ന് ഗുളികകളും കൈവശം സൂക്ഷിച്ചിരുന്നു. വീഡിയോ കാണാം.

https://youtube.com/shorts/7NtGjlAjXDA?feature=share


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്