സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി തീവ്രവാദ സെൽ രൂപീകരിച്ചയാളെ വധ ശിക്ഷക്ക് വിധേയനാക്കി
ദമാം: ദമാമിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് കൊണ്ട് തീവ്രവാദ സെൽ രൂപീകരിച്ച സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുസ്തഫാ ബിൻ ഹാഷിം ആൽ ദർവീഷ് എന്ന സൗദി പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്. ഇയാൾ മറ്റു ചിലരെയും ഉൾപ്പെടുത്തി തീവ്രവാദ സെൽ രൂപീകരിക്കുകയും സായുധ കലാപവും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കലും മറ്റു രാജ്യദ്രോഹ നടപടികളും പ്ലാൻ ചെയ്തിരുന്നു.
പ്രതിയും തീവ്രവാദ സെല്ലിലെ മറ്റുള്ളവരും ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയെന്ന ലക്ഷ്യത്തിൽ നിറയൊഴിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും.ചെയ്തിട്ടുണ്ട്.
അതോടൊപ്പം സൗദി പ്രഖ്യാപിച്ച വാണ്ടഡ് ക്രിമിനലുകളിൽ പെട്ടയാളുമായി പ്രതി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട് .
പ്രതിയെ പിടികൂടുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തതിനെത്തുടർന്ന് ക്രിമിനൽ കോടതി വധ ശിക്ഷ വിധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
