സ്വദേശിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
റിയാദ്: സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മറ്റൊരു സൗദി പൌരനെ റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഹ്മദ് ബിൻ മുനാജി നഹാരി എന്ന സൗദി പൗരനെയാണു അബ്ദുല്ല ബിൻ മുഹമ്മദ് അശഹ്രാനി എന്ന സൗദി പൗരനെ വെടി വെച്ച് കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരക്ക് നേരെ നിരവധി തവണ നിറയൊഴിക്കുകയും അത് മരണത്തിനു കാരണമകുകയും ചെയ്യുകയായിരുന്നു.
സുരക്ഷാ വിഭാഗം പ്രതിയെ പിടികൂടുകയും വിചാരണയിൽ പ്രതി കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് പ്രതിക്ക് ക്രിമിനൽ കോടതി വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണക്കുകയും ചെയ്തതോടെ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും റിയാദിൽ ഇന്ന് വിധി നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
