സൗദി ബാലിക റുഖിയയും തൻ്റെ പിതാവും തമ്മിലുള്ള ഹിന്ദിയിലുള്ള തമാശ നിറഞ്ഞ സംഭാഷണം അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു; വീഡിയോ കാണാം
അൽ അഹ്‌സ : സൗദി ബാലിക റുഖിയയും പിതാവ് ബഷീർ അൽ ജാസിമും തമ്മിലുള്ള ഹിന്ദിയിലുള്ള തമാശ നിറഞ്ഞ സംഭാഷണം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.
പിതാവ് സൗദിയാണെങ്കിലും റുഖിയയുടെ മാതാവ് ഇന്ത്യക്കാരിയാണ്. തൻ്റെ മാതാവിൽ നിന്നും സഹോദരനിൽ നിന്നുമാണു ഏഴ് വയസ്സുകാരിയായ റുഖിയ ഹിന്ദി ഭാഷ പഠിച്ചത്.
ഒരു സൗദി പൗര എന്നതിൽ അഭിമാനിക്കുന്നതോടൊപ്പം തൻ്റെ മാതാവിൻ്റെ ഭാഷയായ ഹിന്ദിയിൽ സംസാരിക്കാൻ സാധിക്കുന്നതിലും താൻ അഭിമാനിക്കുന്നതായി റുഖിയ പറയുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റുഖിയയും പിതാവ് ബഷീർ അൽ ജാസിമും തമ്മിലുള്ള അറബിയും ഹിന്ദിയും കൂടിക്കലർന്ന സംഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്.
താൻ തൻ്റെ മകളോട് അത്തരത്തിൽ സംസാരിക്കാൻ നിർദ്ദേശിക്കുന്നതോ പരിശീലനം നൽകുന്നതോ അല്ലെന്നും അവളുടെ സ്വാഭാവിക പ്രകടനങ്ങളാണു ഇവയെന്നും പിതാവ് പറയുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
