ചിമ്മിനിക്കുള്ളിൽ ഒളിച്ച നിയമ ലംഘകനായ വിദേശിയെ സൗദി സുരക്ഷാ വിഭാഗം പൊക്കി; വീഡിയോ വൈറലാകുന്നു
റിയാദ്: ഒരു ഇസ്തിറാഹയുടെ ചിമ്മിനിക്കുള്ളിൽ ഒളിച്ച നിയമ ലംഘകനായ വിദേശിയെ സൗദി സുരക്ഷാ വിഭാഗം പിടി കൂടുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
എത്യോപ്യൻ വംശജനായ നിയമ ലംഘകനായിരുന്നു സുരക്ഷാ വിഭാഗത്തെ കണ്ടപ്പോൾ ഒളിക്കാനായി ചിമ്മിനിക്കൂട്ടിലേക്ക് കയറിയത്.
സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എത്യോപ്യക്കാരനെ ചിമ്മിനിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ നോക്കിയപ്പോൾ അയാൾ പിടി കൊടുക്കാതെ ഉള്ളിൽ തന്നെ നിൽക്കുകയായിരുന്നു.
അവസാനം ഉദ്യോഗസ്ഥരിൽ ഒരാൾ ചിമ്മിനിക്കുള്ളിലേക്ക് തലയിട്ട് എത്യോപ്യക്കാരൻ്റെ കാലിൽ പിടിക്കുകയും തുടർന്ന് മറ്റുള്ള ഉദ്യോഗസ്ഥരും കൂടി ചേർന്ന് അയാളെ ചിമ്മിനിക്ക് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
