ഉസാമ ബിൻ ലാദൻ്റെ ബോഡി ഗാർഡ് തിരിച്ചെത്തി; വീഡിയോ കാണാം
അൽ ഖ്വൈദ നേതാവ് മുഹമ്മദ് അമീനുൽ ഹഖ് സൗത്ത് ഈസ്റ്റേൺ അഫ്ഗാാനിസ്ഥാനിലെ തൻ്റെ സ്വദേശത്ത് തിരിച്ചെത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കപ്പെട്ടു.
ഇയാൾ ഉസാമ ബിൻ ലാദൻ തോറ ബോറ മലനിരകളിൽ കഴിയുന്ന സമയം ഉസാമയുടെ ബോഡി ഗാർഡ് ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2008 ൽ ഇയാളെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2011 ൽ തെളിവില്ലാത്തതിനാൽ മോചിതനാക്കിയിരുന്നു.
പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത് അഫ്ഗാനിൽ വീണ്ടും ഒരു അൽ ഖ്വൈദ സാന്നിദ്ധ്യം ഉണ്ടായേക്കുമെന്നാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ സൈന്യം പിൻ വാങ്ങിയതും നിലവിൽ താലിബാൻ അധികാരത്തിലിരിക്കുന്നതും അൽ ഖ്വൈദയുടെ വരവിനു ആക്കം കൂട്ടിയേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുഹമ്മദ് അമീനുൽ ഹഖ് സൗത്ത് ഈസ്റ്റേൺ അഫ്ഗാാനിസ്ഥാനിലെ തൻ്റെ സ്വദേശത്ത് തിരിച്ചെത്തിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
