സൗദി പ്രവാസികൾക്ക് ആശ്വാസവാർത്ത; ഇഖാമയും റി എൻട്രിയും വീണ്ടും നിട്ടി നൽകാൻ സല്മാൻ രാജാവിൻ്റെ ഉത്തരവ്
സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം വിലക്കപ്പെട്ട രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമ കാലാവധിയും റി എൻട്രി കാലാവധിയും വിസിറ്റിംഗ് വിസ കാലാവധിയും വീണ്ടും നീട്ടി നൽകാൻ സല്മാൻ രാജാവ് ഉത്തരവിട്ടു.
നവംബർ 30 വര ഇഖാമാ, റി എൻട്രി, വിസിറ്റിംഗ് വിസാ കാലാവധികൾ സൗജന്യമായി ഓട്ടോമാറ്റിക്കായി പുതുക്കി നൽകാനാണു രാജാവ് ഉത്തരവിട്ടിട്ടുള്ളത്.
കാലാവധികൾ പുതുക്കുന്ന നടപടികൾ ഓട്ടോമാറ്റിക്കായി നടക്കുമെന്നും ആരും ജവാസാത്ത് ഡിപ്പാർട്ട്മെൻ്റുകളെ സമീപിക്കേണ്ടതില്ലെന്നും ജവാസാത്ത് അറിയിച്ചു.
നേരത്തെ ഇഖാമാ, റി എൻട്രി, വിസിറ്റ് വിസാ കാലാവധികൾ സെപ്തംബർ 30 വരെ നീട്ടാൻ രാജാവ് ഉത്തരവിട്ടിരുന്നു.
കൊറോണ മൂലം പ്രയാസം നേരിടുന്ന സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ആശ്വാസമേകുന്നതിനാണു ഓട്ടോമാറ്റിക്കായി പുതുക്കുന്ന നടപടികൾക്ക് ധനകാര്യ മന്ത്രാലയാം നിർദ്ദേശം വെച്ചത്.
കഫീൽ റെഡ് ലിസ്റ്റിൽ ഉള്ളവരും പണം നൽകിയാലും പുതുക്കാൻ സഹകരിക്കാത്ത കഫീലുമാർക്ക് കീഴിലുള്ളവർക്കുമെല്ലാം നവംബർ 30 വരെ കാലാവധി നീട്ടി നൽകാനുള്ള ഉത്തരവ് വലിയ ആശ്വാസമേകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa