തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

കൊലപാതകക്കേസിലും മയക്ക് മരുന്ന് കടത്ത് കേസിലും പ്രതികളായ രണ്ട് വിദേശികളെ ഇന്ന് സൗദിയിൽ വധശിക്ഷക്ക് വിധേയരാക്കി.

സൗദിയിലേക്ക് കൊക്കെയിൻ കടത്തിയ നൈജീരിയൻ പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി  ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

മറ്റൊരു കേസിൽ അസീർ പ്രവിശ്യയിൽ സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ യമനി പൗരനെയും വധശിക്ഷക്ക് വിധേയനാ ക്കിയതായി മന്ത്രാലയം വ്യക്തമാക്കുന്നു.

രണ്ട് പ്രതികളെയും വധ ശിക്ഷക്ക് വിധേയരാക്കാനുള്ള കോടതി വിധികളെ ഉന്നതകോടതികൾ ശരി വെച്ചതിനെത്തുടർന്ന്  വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വിധി നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്