Friday, May 17, 2024
BahrainTop Stories

കോവാക്സിന് ബഹ്രൈൻ്റെ അംഗീകാരം

ഇന്ത്യയുടെ കോവാക്സിന്നു ബഹ്രൈൻ അംഗീകാരം നൽകിയതയി മനാമ ഇന്ത്യൻ എംബസി അതിൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ അറിയിച്ചു.

കോവാക്സിനു അംഗീകാരം നൽകുന്ന രണ്ടാമത്തെ ജിസിസി രാജ്യമായി ഇതോടെ ബഹ്രൈൻ.മാറി.നേരത്തെ ഒമാൻ കോവാക്സിനു അംഗീകാരം നൽകിയിരുന്നു.

കോവാക്സിനു ലോകാരോഗ്യ സംഘടനയുടേ അംഗീകാരം ലഭിച്ചതോടെ 96 രാജ്യങ്ങൾ ഇതിനകം കോവാക്സിൻ അംഗീകരിച്ചിട്ടുണ്ട്.

കോവാക്സിൻ്റെ ഫലപ്രാപ്തി 77.8 ശതമാനമാണെന്നത് ഏറെ ശ്രദ്ധേയമാണ്. നിലവിൽ 18 വയസ്സിന് മുകളിൽ പ്രായമായുള്ളവർക്കാണ് കോവാക്സിൻ നൽകുന്നത്.

സൗദി യുഇ ഇ കുവൈത്ത് ഖത്തർ തുങ്ങിയ രാജ്യങ്ങൾ കൂടി കോവാക്സിനു അംഗീകാരം നൽകിയാാൽ അത് നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്