സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി മഴ അനുഭവപ്പെടും
ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.
റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലെ നോർത്തേൺ ഭാഗങ്ങളിൽ മഴ അനുഭവപ്പെടും.
മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ വിശിഷ്യാ ജിദ്ദ, മക്ക, ത്വാഇഫ് എന്നിവിടങ്ങളിലും മഴ തുടരും.
ഹായിൽ, നോർത്തേൺ ബോഡർ, അൽ ജൗഫ്, ഖസീം എന്നിവിടങ്ങളിലും മഴ അനുഭവപ്പെടും.
മസ്ജിദുൽ ഹറാമിലേക്കുള്ള തീർഥാടകരുടെ സുരക്ഷക്കായി 4,000-ലധികം സ്ത്രീ-പുരുഷ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ മഴയുടെ പ്രത്യാഘാതങ്ങൾ നീക്കം ചെയ്യാനുള്ള ഒരുക്കങ്ങൾ സജ്ജമാണ്.
കഴിഞ്ഞ ദിവസം ജിദ്ദയിലും തബൂക്കിലെ ചില ഏരിയകളിലും ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
