സൗദിയിൽ പാകിസ്ഥാനിയെയും ഈജിപ്ഷ്യനെയും വധ ശിക്ഷക്ക് വിധേയരാക്കി
രണ്ട് വ്യത്യസ്ത കൊലപാതകക്കേസുകളിൽ പ്രതികളായ പാകിസ്ഥാനിയെയും ഈജിപ്ഷ്യനെയും റിയാദിൽ വ്യാഴാഴ്ച വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പാകിസ്ഥാൻ പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
സമാനമായ മറ്റൊരു കേസിൽ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനെയും വധ ശിക്ഷക്ക് വിധേയനാക്കി.
ഈജിപ്തുകാരനു വധ ശിക്ഷ നടപ്പാക്കാനായി നേരത്തെ വിധിയായതായിരുന്നെങ്കിലും ഇരയുടെ അനന്തരാവകാശികൾക്ക് പ്രായ പൂർത്തിയാകും വരെ കാത്തിരിക്കുകയും ഇപ്പോൾ അവരും വധ ശിക്ഷാ നടപ്പാക്കാൻ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
